പൂച്ചാക്കൽ: പൊതു ജലാശയത്തിൽ മാലിന്യം തള്ളിയതിന് ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പിഴ ചുമത്തി. പള്ളിപ്പുറത്തെ സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് 25000 രൂപ പിഴയാണ് ചുമത്തിയത്. മാലിന്യം തള്ളിയതായുളള വിവരം പഞ്ചായത്തിൽ ലഭിച്ചതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചു. ബോർഡിലെ ജീവനക്കാർ എത്തി ജലത്തിന്റെ സാമ്പിൾ ശേഖരിച്ചു. കമ്പനിക്ക് സമീപമുള്ള തോട്ടിലും പാടത്തും വേമ്പനാട് കായലിലേക്കുമാണ് രാസമാലിന്യം കലർന്ന ജലം ഒഴുക്കിവിട്ടത്. പ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ശാരീരിക ബുദ്ധിമുട്ട് ഉൾപ്പെടെ അനുഭവപ്പെടുകയും നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.