തീ​ര​പ്ര​ദേ​ശ​ത്തെ കാ​യ​ലോ​ര​ങ്ങ​ളി​ൽ വേ​ലി​യേ​റ്റ​ത്തെ തു​ട​ർ​ന്ന് വെ​ള്ള​ത്തി​ലാ​യ വീ​ടു​ക​ളി​ലൊ​ന്ന്

തീരമേഖലകളിൽ വേലിയേറ്റം ശക്തം; വീടുകൾ വെള്ളത്തിൽ

തു​റ​വൂ​ർ: ക​ന​ത്ത വേ​ലി​യേ​റ്റം​മൂ​ലം തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​യ​ലോ​ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നു വീ​ട്ടു​ക​ൾ വെ​ള്ള​ക്കെ​ട്ട്​ ഭീ​ഷ​ണി​യി​ൽ. പൊ​ഴി​ച്ചാ​ലു​ക​ളോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന പ​ല വീ​ടു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. ചേ​രു​ങ്ക​ൽ പൊ​ഴി​ച്ചി​റ കോ​ള​നി, പ​ള്ളി​ത്തോ​ട് തു​ട​ങ്ങി​യ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് കാ​യ​ൽ വെ​ള്ളം ക​യ​റു​ന്ന​ത്. പു​ല​ർ​ച്ച അ​ഞ്ചോ​ടെ തു​ട​ങ്ങു​ന്ന വേ​ലി​യേ​റ്റം ഉ​ച്ച​ക്കു ശേ​ഷ​മാ​ണ് കു​റ​യു​ന്ന​ത്.

പൊ​ഴി​ച്ചാ​ലു​ക​ൾ​ക്ക്​ സ​മീ​പ​മു​ള്ള വീ​ടു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ൽ ഭി​ത്തി ഇ​ല്ലാ​ത്ത​താ​ണ് കാ​യ​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റാ​ൻ കാ​ര​ണം. വെ​ള്ള​ക്കെ​ട്ടു​മൂ​ലം വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. അ​ന്ധ​കാ​ര​ന​ഴി തു​റ​ന്നാ​ൽ മാ​ത്ര​മേ വെ​ള്ള​ക്കെ​ട്ടു ഒ​ഴി​വാ​കൂ. വീ​ടു​ക​ളും പ​റ​മ്പു​ക​ളും ച​ളി നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. ക​രി​ങ്ക​ൽ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന്​ ന​ട​പ​ടി​യി​ല്ലെ​ന്നു കാ​യ​ലോ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Tides in coastal areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.