പെരുമ്പാവൂര്‍: തണല്‍ പരിവാര്‍ സൊസൈറ്റിയുടെ കീഴിലെ വിവിധ തൊഴിലധിഷ്ഠിത ക്ലാസുകളിൽ അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ടെക്‌നോളജി, ഗാര്‍മെന്റ് മേക്കിങ്, വിവിധ ക്രാഫ്റ്റ് കോഴ്‌സുകള്‍, സാങ്കേതിക തൊഴില്‍ നൈപുണ്യ ക്ലാസുകളിലേക്കാണ് പ്രവേശനം. ആറ് മുതല്‍ ഒരു വര്‍ഷം വരെയാണ് കാലാവധി. അഞ്ചാം ക്ലാസ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക പരിശീലന ക്ലാസിനും അപേക്ഷിക്കാം. ഭിന്നശേഷിക്കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രവേശനത്തിന് മുന്‍ഗണന. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതിയവര്‍ക്കും പാസായവര്‍ക്കും പ്രവേശനം ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഭിന്നശേഷിക്കുട്ടികളുടെ ഉള്‍പ്പെടെ രക്ഷിതാക്കള്‍ക്കും ക്ലാസില്‍ ചേരാമെന്ന് തണല്‍ പരിവാര്‍ സൊസൈറ്റി ട്രെയിനിങ് സെന്റര്‍ ചെയര്‍പേഴ്‌സൻ കെ.പി. അംബിക അറിയിച്ചു. സെക്രട്ടറി തണല്‍ പരിവാര്‍ സൊസൈറ്റി ട്രെയ്‌നിങ് സെന്റര്‍, ലൈബ്രറി റോഡ്, പെരുമ്പാവൂര്‍, പിന്‍ 683 542 വിലാസത്തില്‍ അപേക്ഷിക്കണം. ഫോൺ: 7025341503, 7012954437.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.