പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഒളിവില്‍ കഴിഞ്ഞ തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് പിടിയിലായി. തമിഴ്‌നാട് സൗത്ത് പനവടലി അമ്മന്‍കോവില്‍ തങ്കമുത്തുവാണ് (49) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ തമിഴ്‌നാട്, കർണാടക, കേരള സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് കസബ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് നിലവിലുണ്ട്. ഇതേതുടര്‍ന്നാണ് ഇയാള്‍ പെരുമ്പാവൂരില്‍ ഒളിവില്‍ കഴിഞ്ഞത്. തിരുട്ടുഗ്രാമത്തിലെ ബാഷ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ് ഇയാള്‍. ഇയാളുടെ സഹോദരനെ മാര്‍ച്ചില്‍ മോഷണക്കേസില്‍ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂര്‍ പൊലീസ് തങ്കമുത്തുവിനെ കസബ പൊലീസിനു കൈമാറി. എ.എസ്.പി അനൂജ് പലിവാല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സി. രഞ്ജിത്ത്, ജോസി എം. ജോണ്‍സന്‍, റിന്‍സ് എം. തോമസ്, സി.പി.ഒമാരായ സുബൈര്‍, അബ്ദുൽ മനാഫ്, ഷമീര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. em pbvr 1 Prethi Thankamuthu തങ്കമുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.