ആനി മസ്​ക്രീനിനെ അനുസ്മരിച്ചു

കൊച്ചി: സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ ആദ്യ വനിത മന്ത്രിയുമായിരുന്ന ആനി മസ്​ക്രീനിന്‍റെ 120ാം ജന്മവാർഷികത്തോടനുബന്ധിച്ച് 'ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ആനിമസ്ക്രീനും' എന്ന വിഷയത്തിൽ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച സെമിനാർ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ്, സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജിത് ബാബു, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, മഹാരാജാസ് കോളജിലെ ചരിത്രവിഭാഗം മേധാവി ഡോ. എ.എം. ഷിയാസ്, കോർപറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.