പ്രവാചകനെതിരായ പരാമർശം അപലപനീയം -ജമാഅത്ത് കൗൺസിൽ

കളമശ്ശേരി: പ്രവാചകനെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശം അപലപനീയവും മാപ്പർഹിക്കാത്തതുമാണെന്നും ലോക മുസ്‌ലിംകളുടെ അഭിമാനം മുറിപ്പെടുത്താനും ജില്ല ജമാഅത്ത് കൗൺസിലിന്റെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും മാർഗം തെരഞ്ഞെടുത്ത തീവ്ര ചിന്താഗതിക്കാരായ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങൾ മുസ്​ലിങ്ങളുടെ സ്വത്തുക്കൾ നശിപ്പിക്കാനും അവർക്ക് നേരെ വ്യാപകമായി നടത്തുന്ന അക്രമങ്ങളും മസ്ജിദുകൾ തകർക്കുകയും നിരന്തരമായി കൈയേറ്റം ആവർത്തിക്കുകയും ചെയ്യുന്നത് എന്ത് വിലകൊടുത്തും തടയണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഖുർആനെ അപകീർത്തിപ്പെടുത്താനും പ്രവാചകനെ നിന്ദിക്കാനുമുള്ള സംഘ്​പരിവാർ ശ്രമം രാജ്യം ഒറ്റക്കെട്ടായി നേരിടണം. പ്രസിഡന്‍റ് ടി.എ. അഹ്മദ് കബീറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡോ.എം.ഐ. ജുനൈദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. എൻ.വി.സി. അഹ്മദ്, എ.എസ്. കുഞ്ഞ് മുഹമ്മദ്, ബഷീർ പായിപ്ര, പി.കെ. മൊയ്തു, ടി.എ. ബഷീർ എന്നിവർ സംസാരിച്ചു. എ.എം. പരീദ് സ്വാഗതവും ടി.കെ. കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.