ലോക രക്തദാനത്തിന്റെ ഭാഗമായി ഒത്തുചേരൽ

പള്ളിക്കര: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ മൂലകോശ ദാതാക്കളുടെയും രക്തദാന കോഓഡിനേറ്റർമാരെയും സംഘടനകളെയും കല- സാമൂഹിക- സാംസ്കാരിക മേഖലകളിൽ ക്രിയാത്മകമായ ഇടപെടൽ നടത്തുന്നവരുടെയും ഒത്തുചേരലും ആദരിക്കലും സംഘടിപ്പിച്ചു. കാരുണ്യ സ്​പർശം പള്ളിക്കരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി അസി. കമീഷണർ പി.വി. ബേബി ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എ.എം. ബാബു മുഖ്യാതിഥിയായി. ഫിലിം ഡയറക്ടർ വിബിൻ ജോർജ്, ഫിലിം ആക്​ടർ സീമ ജി. നായർ, ഡോ. എം.കെ. മൂസ കുഞ്ഞി, അർഷദ് ബിൻ സുലൈമാൻ, നിസാർ പെരുമാമറ്റം, അൻസൽ പാടത്താൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോ. എൻ.എം. ബാദുഷാ, ജോർജ് ആന്റണി കുരീക്കൽ, ഡോ. പി.വി. ജയരാജ്, പി.എം.എ. സലാം തുടങ്ങി 15 പേരെ ആദരിച്ചു. ജില്ലയിലെ രക്തമൂല കേശം ദാനം ചെയ്തവരെയും രക്തദാന കോഓഡിനേറ്റർമാരെയും രക്തദാന സംഘടനകളെയും പെയിൻ ആൻഡ്​ പാലിയേറ്റിവ് മേഖലയിൽ ഉൾപ്പെടുന്ന 40ഓളം പേരെയും ആദരിച്ചു. പടം. ലോക രക്തദാനത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുചേരൽ അസി. കമീഷണർ പി.വി. ബേബി ഉദ്ഘാടനം ചെയ്യുന്നു (em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.