കാലടി പാലം നിര്‍മാണം: പബ്ലിക് ഹിയറിങ് ഇന്ന്

പെരുമ്പാവൂര്‍: കാലടി സമാന്തര പാലത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം നടത്താൻ ചൊവ്വാഴ്ച രാവിലെ 11ന് ഒക്കല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ പബ്ലിക് ഹിയറിങ് നടക്കും. നിലവിലുള്ള പാലത്തിന് സമാന്തരമായി നിര്‍മിക്കുന്ന നിര്‍ദിഷ്ട പാലത്തിന് ഒക്കല്‍, കാലടി പഞ്ചായത്തുകളിലായി 30 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നതെന്നും സ്ഥലം വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയാറാണെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയേണ്ടതുണ്ട്. ഇതിനുശേഷം സാമൂഹികാഘാത പഠനവും കഴിഞ്ഞ് ടെൻഡര്‍ ഈ മാസം 27ന് തുറക്കും. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. രാജഗിരി ഔട്ട്‌റീച്ച് പഠനത്തിന് നേതൃത്വം നല്‍കും. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയില്‍ എം.സി റോഡില്‍ പെരിയാറിന് കുറുകെയുള്ള കാലടി പാലത്തിന് അരനൂറ്റാണ്ടിലെ പഴക്കമുണ്ട്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്കുള്ള ഉത്തരവ് ജനുവരിയില്‍ ലഭ്യമായതോടെ അപ്രോച്ച് റോഡിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നതായും ഇവര്‍ സ്വമേധയ ഭൂമി വിട്ടുകൊടുക്കാനുള്ള ധാരണപത്രം കലക്ടര്‍ക്ക് കൈമാറിയതായും ഭൂവുടമകള്‍ക്ക് നിയമപരമായ മുഴുവന്‍ ആനുകല്യങ്ങളും ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.