ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയയാൾ പിടിയില്‍

പെരുമ്പാവൂര്‍: കാരാട്ടുപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കല്‍ വീട്ടില്‍ പരീതിനെയാണ് (56) പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രിയാണ് മോഷണം നടന്നത്. വിവിധ ജില്ലകളിലായി 75ഓളം മോഷണക്കേസുകളിലെ പ്രതിയാണ് പരീത്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ ജയില്‍ മോചിതനായത്. പകല്‍ കറങ്ങിനടന്ന് മോഷണം നടത്താന്‍ കഴിയുന്ന അമ്പലങ്ങള്‍ കണ്ടെത്തും. ഇതിന് സമീപത്തുള്ള കുറ്റിക്കാട്ടിലോ റബര്‍ തോട്ടത്തി​ലോ രാത്രി തങ്ങി പുലര്‍ച്ച മോഷണം നടത്തി തിരിച്ചുപോവുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐ റിന്‍സ് എം. തോമസ്, എ.എസ്.ഐ വി.ആര്‍. സുരേഷ്, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, എം.ബി. സുബൈര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. em pbvr Prethi Pareed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.