എം.ജി സർവകലാശാല

പരീക്ഷഫലം കോട്ടയം: സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2021 സെപ്റ്റംബറിൽ നടത്തിയ 2020-2022 ബാച്ച് ഒന്നാംസെമസ്റ്റർ എം.എ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്​ഷൻ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എ.ജെ.എം.സി (റെഗുലർ/സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ 20വരെ ഓൺലൈനായി അപേക്ഷിക്കാം. 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്​സി (2020 അഡ്മിഷൻ - റെഗുലർ /2018, 2019 അഡ്മിഷൻ - സപ്ലിമെന്‍ററി / 2009 മുതൽ 2017 വരെയുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂൺ 20വരെ പരീക്ഷ കൺട്രോളറുടെ കാര്യാലത്തിൽ സ്വീകരിക്കും. 2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. - എൽഎൽ.ബി (ഓണേഴ്‌സ്) (2018 അഡ്മിഷൻ - റെഗുലർ /2015-2017 അഡ്മിഷൻ - സപ്ലിമെൻന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂൺ 21വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.