കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തില്‍ അപരന്മാരെ ഇറക്കിയും മാങ്ങക്കെതിരെ ആപ്പിള്‍ ചിഹ്നം ഉപയോഗിച്ചും ട്വൻറി20ക്കെതിരെ നീക്കവുമായി മുന്നണികള്‍. പഞ്ചായത്തിലെ 12 ഓളം വാര്‍ഡുകളിലാണ് അപര സ്ഥാനാർഥികള്‍. ട്വൻറി20 യുടെ മുഴുവന്‍ സ്ഥാനാർഥികളും മാങ്ങ അടയാളത്തിലാണ് മത്സരിക്കുന്നത്. ഇതിനോട് സാമ്യമുള്ള ആപ്പിള്‍ ചിഹ്നമാണ് അപരന്മാര് തെരെഞ്ഞടുത്തത്.
അമ്പുനാട്ടില് ട്വൻറി20 യുടെ കെ.ഇ. കൊച്ചുണ്ണിക്കെതിരെ സ്വതന്ത്രനായി കൊച്ചുണ്ണിയാണ് മത്സരിക്കുന്നത്. മലയിടം തുരുത്തില് നാന്‍സി ജിജോക്കെതിരെ ആന്‍സി ഏലിയാസ്, മാക്കിനിക്കരയില്‍ എല്‍ദോ എന്‍. പോളിനെതിരെ എല്‍ദോ പോളും, കാരുകുളത്ത് മേരി ഏലിയാസിനെതിരെ മേരി, ചേലക്കുളത്ത് സുനിത ജബ്ബാറിനെതിരെ എം.എസ്. സുനിത, സുനിത എന്നീ രണ്ട് അപരരുണ്ട്.
ചൂരക്കോട് ആര്. ബിന്ദുവിനെതിരെ ബിന്ദുവും, ഞാറള്ളൂര്‍ ദീപ ജേക്കബിനെതിരെ കെ.കെ. ദീപുവും വിലങ്ങില്‍ അമ്പിളി വിജിലിനെതിരെ അമ്പിളിയും പൊയ്യക്കുന്നത്ത് കെ.എ. ബിനുവിനെതിരെ കെ.പി. ബിനുവും എന്‍.വി. ബിനുവുമുള്പ്പെടെ രണ്ട് അപരന്മാരും മുന്‍ പഞ്ചായത്ത് പ്രസിഡൻറായ ജിന്‍സി അജിക്കെതിരെ ജിന്‍സിയും ജിന്‍സി വാരിക്കാട്ടുപാടവുമാണ് അപരകള്‍. പഴങ്ങനാട് എ.ആര്. ഷീബക്കെതിരെ ഷീബ ശിവാനന്ദനും, മാളിയേക്കമോളത്ത് ജെനീസ്. പി. കാച്ചപ്പിള്ളിക്കെതിരെ ജനീഷും, ഊരക്കാട് സീനക്കെതിരെ സീന എന്നയാളെത്തന്നെയുമാണ് നിര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.