കാക്കനാട്: വൈദ്യുതി ബിൽ കുടിശ്ശിക പോലും അടക്കാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന എറണാകുളം കലക്ടറേറ്റ് കെട്ടിടത്തിന്റെ ടെറസിൽ 30,000 ചതുരശ്രയടി സ്ഥലത്ത് ഉപയോഗശൂന്യമായി കിടക്കുകയാണ് സോളാർ പാനൽ. 2016ൽ ഒന്നരക്കോടി രൂപ മുടക്കിയാണ് 200 സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നത്. 40 കിലോവാട്സ് കലക്ടറേറ്റിൽ ഉപയോഗിച്ച ശേഷം 20 കിലോ വാട്സ് കെ.എസ്.ഇ.ബിക്ക് നൽകാനാകുമെന്ന പ്രഖ്യാപനത്തോടെയാണ് സോളർ പാനലുകൾ സ്ഥാപിച്ചത്.
കെ.എസ്.ഇ.ബി, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, അനർട്ട് തുടങ്ങിയവയടങ്ങിയ വിദഗ്ധ സമിതിയാണ് സോളാർ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്. പരീക്ഷണാർഥം ആദ്യത്തെ ഏതാനും മാസം ഉപയോഗിച്ച ശേഷം പരിപാലനവും അറ്റകുറ്റപ്പണിയും മുടങ്ങി. പിന്നീട് ആരും ശ്രദ്ധിക്കാതെയായി. പാനലുകളും ബാറ്ററിയും ഏറെക്കുറെ നശിച്ച നിലയിലാണ്.
കലക്ടറേറ്റ് കെട്ടിടത്തിലെ 30 ഓഫിസുകളിലെ ബിൽ തുക കുടിശ്ശികയാക്കിയതിന്റെ പേരിൽ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ സോളാർ പാനലുകൾ വീണ്ടെടുക്കാനുള്ള ചർച്ചയും അധികൃതർ തുടങ്ങിയെങ്കിലും ഇത് അറ്റകുറ്റപ്പണി ചെയ്യുന്നതിനേക്കാൾ ലാഭം പുതിയത് സ്ഥാപിക്കലാണെന്ന ഉപദേശമാണ് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.