ചെറായി: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. കുഴുപ്പിള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന എടവനക്കാട് തേവര്തറ വിജീഷാണ് (കുട്ടാപ്പി-40) സുമനസ്സുകളുടെ സഹായം തേടുന്നത്. ഇരു വൃക്കകളും തകരാറിലായ വിജീഷ് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പെയിൻറിങ് തൊഴിലാളിയായ വിജീഷിന് സ്വന്തമായി വീടും സ്ഥലവുമില്ല. ഭാര്യയും ആറ് വയസ്സുള്ള മകനും അടങ്ങുന്ന കുടുംബത്തിെൻറ ഏക വരുമാനമാര്‍ഗമായിരുന്നു ഇദ്ദേഹം.
അസുഖത്തെതുടര്‍ന്ന് ഒരു വര്‍ഷമായി ജോലിക്ക് പോകാന്‍ കഴിയാതെ ചികിത്സാചെലവിനായ് ബുദ്ധിമുട്ടുകയാണ്. വൃക്കകള്‍ മാറ്റിവെക്കുന്നതിന് വന്‍തുക ചെലവാകും. ഇതിനായ് കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. നിബിന്, രാജേന്ദ്രന് എന്നിവര്‍ കണ്‍വീനര്‍മാരായി ചികിത്സ സഹായനിധി രൂപവത്കരിച്ചു. എസ്.ബി.ഐ ചെറായി ശാഖയില്‍ 40542448913 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.എസ്.സി.കോഡ് - 0008604. ഫോണ്‍: 9947794372.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.