കൊച്ചി: വലിയ പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത നിയമങ്ങളെല്ലാം ഒന്നൊന്നായി ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണെന്നും വരാൻ പോകുന്ന ആക്രമണങ്ങളുടെ വലിയൊരു തുടക്കമാണിതെന്നും മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം.എം. ലോറൻസ് പറഞ്ഞു. മട്ടാഞ്ചേരി വെടിവെപ്പിെൻറ ചരിത്രം പറയുന്ന, മാധ്യമം ചീഫ് സബ് എഡിറ്ററും സമരസേനാനിയുടെ മകനുമായ അബ്ദുല്ല മട്ടാഞ്ചേരി രചിച്ച 'അടയാളം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന സർക്കാറാണ് രാജ്യം ഭരിക്കുന്നത്. അതു മനസ്സിലാക്കി ജാതിക്കും ഭാഷക്കും വർഗത്തിനുമെല്ലാമതീതമായി സംഘടിച്ചു പ്രവർത്തിക്കേണ്ട ചുമതല തൊഴിലാളികൾക്കാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മട്ടാഞ്ചേരി സംഭവം തൊഴിലാളികൾ ഉണ്ടാക്കിയതല്ല, തൊഴിലുടമകൾ ഉണ്ടാക്കിയതാണ്. പാർട്ടിയെ കൂടുതൽ സ്േനഹിച്ചവരായിരുന്നു അന്നത്തെ സമരത്തിൽ പങ്കെടുത്തവർ. അവരെപ്പറ്റി ഓർമയുള്ള ഒരാളും മുതലാളികളുടെ കാൽചുവട്ടിൽ നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ജെ. മാക്സി എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. എറണാകുളം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, അബ്ദുല്ല മട്ടാഞ്ചേരി, ക്ലബ് പ്രസിഡൻറ് ഫിലിപ്പോസ് മാത്യു, പ്രണത ബുക്സ് എം.ഡി ഷാജി ജോർജ്, ഫാ. റാഫി പര്യാത്തുശേരി, എ.എ. അബ്ദുൽ അസീസ്, എന്നിവർ സംസാരിച്ചു. മട്ടാഞ്ചേരി വെടിവെപ്പിെൻറ 68ാം വാർഷിക ദിനമായ ചൊവ്വാഴ്ചയാണ് പ്രകാശനം നടത്തിയത്. പ്രണത ബുക്സാണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.