കാക്കനാട്: അനധികൃതമായി പ്രവർത്തിച്ചിരുന്ന രണ്ട് ഡ്രൈവിങ് സ്കൂളിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. അപേക്ഷകർക്ക് വാഹനങ്ങളെക്കുറിച്ചും വാഹനമോടിക്കുന്നതു സംബന്ധിച്ചും സാങ്കേതിക വിദ്യാഭ്യാസം നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കാതെ വാഹനം ഓടിക്കാൻ മാത്രം പഠിപ്പിച്ചിരുന്ന പാലാരിവട്ടത്തെയും കാക്കനാട്ടെയും സ്കൂളുകൾക്കെതിരെയാണ് നടപടിയെടുത്തത്.
ഇവരുടെ വാഹനങ്ങൾക്ക് പിഴ ചുമത്തി.മാനദണ്ഡങ്ങൾ പാലിക്കാതെ ഡ്യുവൽ കൺട്രോൾ സംവിധാനം ഘടിപ്പിച്ച കാറുകളാണ് പിടികൂടിയത്. അംഗീകൃത ഡ്രൈവിങ് സ്കൂളുകൾക്കാണ് ഇത്തരത്തിൽ വാഹനമോടിക്കുന്ന ആൾക്ക് പുറമെ അധ്യാപകനുകൂടി നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ ക്ലച്ചും ബ്രേക്കും അധികമായി ഘടിപ്പിക്കാൻ അനുമതിയുള്ളത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിഷോർ കുമാറിെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തുടർ നടപടിക്ക് എറണാകുളം ആർ.ടി.ഒ പി.എം. ഷബീറിന് കൈമാറി. ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് വണ്ടിയോടിക്കാൻ പഠിപ്പിക്കുന്നതിന് പുറെമ റോഡ് നിയമങ്ങളെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും സാങ്കേതിക അറിവുകൂടി ഡ്രൈവിങ് സ്കൂളുകൾ വഴി നൽകണമെന്നാണ് ചട്ടം. ഇത് പാലിക്കാതെ വണ്ടി ഓടിക്കാൻ പഠിപ്പിക്കുക മാത്രം ചെയ്തവർക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. അതേസമയം, ഈ സൗകര്യമുള്ള സ്കൂളുകളിൽപോലും ഇക്കാര്യത്തിൽ പ്രത്യേക ക്ലാസോ പരിശീലനമോ ഒന്നും നടക്കാത്ത സ്ഥിതിയാെണന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.