കിഴക്കമ്പലം: പഞ്ചായത്തില്‍ ട്വൻറി20 കള്ളവോട്ട് ചേര്‍ത്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കിഴക്കമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ കിറ്റക്സ് ഗ്രൂപ് കമ്പനികളിലെ തൊഴിലാളികളെ 19 വാര്‍ഡുകളിലായി ഒഴിഞ്ഞ്കിടക്കുന്ന വീടുകളുടെ പേരില്‍ വ്യാജമായി കരാറുകളുണ്ടാക്കി സെക്രട്ടറി റെസിഡൻറ്സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇതിനെതിരെ ഇലക്ഷന് കമീഷണര്‍ക്കും ജില്ല കലക്ടര്‍ക്കും പരാതി നല്കി.
മണ്ഡലം പ്രസിഡൻറ് ഏലിയാസ് കാരിപ്ര, ഡി.സി.സി സെക്രട്ടറി എം.പി. രാജന്, ബാബു സെയ്താലി, പഞ്ചായത്ത് അംഗം പി.എച്ച്. അനൂപ്, ജില്ല പഞ്ചായത്ത് അംഗം ജോളി ബേബി, ചാക്കോ പി. മാണി, റഷീദ് കാച്ചാംകുഴി, എന്‍.വി. മാത്തുക്കുട്ടി, രാജന് കൊമ്പനാലില്‍, എം.പി. ജോര്‍ജ്, സജി പോള്‍, വി.കെ. മുഹമ്മദ്, സാബു പൈലി, എം.ഡി. എല്‍ദോ, യു.സി. സെബാസ്റ്റ്യന്‍, അനീഷ് പുത്തന്‍പുരക്കല്‍, അമീര്‍, അലി കാവുങ്ങപറമ്പ്, ഷെരീഫ് എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.