ആലുവ: മദ്യപിച്ചെത്തിയ അക്രമി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട അടിച്ചുതകർത്തു. കുപ്പിയിൽ മണ്ണെണ്ണ കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇരുമ്പ് വടിയുമായി കട തല്ലിത്തകർത്തത്.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആലുവ റെയിൽവെ സ്റ്റേഷന് മുന്നിലെ കായനാട്ട് റോബിൻ എന്നയാളുടെ സി ക്ലാസ് കടയാണ് ഇരുമ്പ് വടിയുമായെത്തിയ അക്രമി അടിച്ചുതകർത്തത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമമെന്ന് ജീവനക്കാരൻ പറഞ്ഞു.
കടയിലെ മിഠായി ഭരണികളും ഗ്യാസ് സ്റ്റൗവും അടിച്ച് തകർത്തു. മണ്ണെണ്ണ നിറച്ച കുപ്പി വലിച്ചെറിഞ്ഞ് തീ കൊടുത്തതെ ങ്കിലും കത്തിപ്പടർന്നില്ല. ഇയാൾ സ്ഥിരം അക്രമിയാണെന്നും റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കുനേരെ പലവട്ടം അക്രമം നടത്തിയിട്ടുണ്ടെന്നും കച്ചവടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.