ആലുവ: സൈബർ ലോകം ഏറ്റെടുത്ത കേരള പൊലീസിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഫോട്ടോക്ക് പിന്നിൽ ആലുവ ഈസ്റ്റ് പൊലീസ്. ജീപ്പിലിരിക്കുന്ന പൊലീസ്ഡ്രൈവർക്ക് നടുറോഡിൽ നിന്ന് തെരുവുനായ് 'സല്യൂട്ട്' കൊടുക്കുന്ന ചിത്രമാണ് തരംഗമായത്. ചിത്രം വളരെ വേഗത്തിലാണ് പ്രചരിച്ചത്.
അതുപോലെതന്നെ വേഗത്തിൽ അടിക്കുറിപ്പുകളും എത്തിത്തുടങ്ങി. ഇപ്പോഴും സൈബറിടങ്ങളിൽ ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ആലുവ-പറവൂർ റോഡിൽ യു.സി കോളജിന് സമീപത്തുനിന്ന് ആലുവ സ്റ്റേഷനിലെ പൊലീസുകാരൻ വി.ജി. ദീപേഷാണ് ചിത്രം പകർത്തിയത്.
റോഡിന് നടുവിൽ തെരുവുനായെ കണ്ട് പൊലീസ്ജീപ്പ് നിർത്തുകയായിരുന്നു. ഇതോടെ നായ് രണ്ട് കാലിൽ നിന്ന് പൊലീസ് ഡ്രൈവറെ നോക്കി. ഇതിൽ കൗതുകം തോന്നിയ ദീപേഷ് ഉടൻ ജീപ്പിൽനിന്ന് പുറത്തിറങ്ങി മൊബൈൽ ഫോണിൽ ചിത്രം പകർത്തുകയായിരുന്നു. പൊലീസിെൻറ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്.
ഇതോടെ ഈ ചിത്രം ഏറ്റെടുത്ത സംസ്ഥാന പൊലീസ് സമൂഹ മാധ്യമം ടീം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രം പോസ്റ്റ് ചെയ്തു, അടിക്കുറിപ്പ് തയാറാക്കൂ, സമ്മാനം നേടു എന്ന തലക്കെട്ടോടെ. പല കമൻറുകളും ഏറെ ശ്രദ്ധ നേടി. 31,000 കമൻറും 2100ലധികം ഷെയറുകളും ചിത്രത്തിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.