തുരുത്ത് റെയിൽവേ നടപ്പാലത്തിലെ തകർന്ന സ്ലാബുകൾ മാറ്റി സ്ഥാപിച്ചപ്പോൾ

തുരുത്ത് നടപ്പാലത്തിലെ തകർന്ന സ്ലാബുകൾ മാറ്റി; ഭീതി വിട്ടുമാറാതെ നാട്ടുകാർ

ആലുവ: തുരുത്ത് റെയിൽവേ നടപ്പാലത്തിലെ തകർന്ന സ്ലാബുകൾ മാറ്റി. എങ്കിലും പാലത്തിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന നാട്ടുകാരുടെ ഭീതി പൂർണമായി വിട്ടുമാറിയിട്ടില്ല. പെരിയാറിന് കുറുകെയുള്ള ആലുവ തുരുത്ത് റെയിൽവേ നടപ്പാലത്തിലെ സ്ലാബുകളിൽ ചിലതാണ് തകർന്നത്. ഞായറാഴ്ച്ചയാണ് സ്ളാബ് തകർന്ന നിലയിൽ കണ്ടെത്തിയത്. യാത്രക്കാർ വിവരം ആലുവ റെയിൽവേ സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വൈകിട്ടോടെ ഇരുമ്പ് ഷീറ്റിട്ട് മൂടിയിരുന്നു. ഇത് നീക്കം ചെയ്ത ശേഷമാണ് ഇന്നലെ സ്ളാബ് സ്ഥാപിച്ചത്.

ഇതോടെ അപകട ഭീഷണിക്ക് താത്കാലിക ആശ്വാസമായിട്ടുണ്ട്. റെയിൽവേ എൻജിനിയറിങ് വിഭാഗം തകർന്ന സ്ളാബുകൾ മാറ്റുകയായിരുന്നു. എന്നാൽ, പാലത്തി​െൻറ പല ഭാഗത്തും സ്ളാബുകൾക്ക് വിള്ളൽ വീണിട്ടുണ്ട്. കാലങ്ങളായി കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് പ്രശ്നം. 42 വർഷമായി പാലം പണിതിട്ട്. എന്നാൽ, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താറില്ല. എല്ലാ വർഷവും സുരക്ഷാ പരിശോധന നടത്തണമെന്നും അറ്റകുറ്റപണികൾ നടത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്​.

Tags:    
News Summary - Broken slabs of aluva thuruth pavement replaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.