ആലുവ സബ് ജയിൽ ഗ്രൗണ്ടിന് സമീപം വെള്ളിയാഴ്ച്ച രാവിലെ ഓട്ടത്തിനിടയിൽ തീപിടിച്ച കാർ

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആലുവ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ സബ് ജയിൽ ഗ്രൗണ്ടിന് സമീപം വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ആലുവ ചാലക്കൽ സ്വദേശി മൊയ്നുദ്ദീൻ അഫ്സലിൻറെ കാറാണ് കത്തിയത്.

ബോണറ്റിനകത്തുനിന്ന് പുകയും തുടർന്ന് തീയും വരികയായിരുന്നു. വാഹന ഉടമയുടെ മനഃസാന്നിധ്യവും, നാട്ടുകാരുടെ സമയോചിത ഇടപെടലും ദുരന്തമൊഴിവാക്കി. അഗ്​നിശമന സേന സ്​ഥലത്തെത്തിയെങ്കിലും അതിനുമുമ്പായി തീയണക്കാൻ കഴിഞ്ഞു.

ഇന്ധന ടാങ്കിൽ നിന്നും എഞ്ചിനിലേക്കുള്ള ഓസിൽ ലീക്കുണ്ടായതോ, ഫ്യൂസിൽഷോർട്​ ഉണ്ടായതോ ആവാം അപകടകാരണമെന്നാണ് വിദഗ്ധ വിലയിരുത്തൽ. ബാറ്ററി പൊട്ടുകയും ചെയ്തു. തീയണക്കാൻ ഒരൽപം വൈകിയിരുന്നെങ്കിൽ വാഹനത്തിനകത്തേക്കും തീ പടരാനുള്ള സാധ്യതയുണ്ടായിരുന്നു.

Tags:    
News Summary - car caught fire while driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.