ആലുവ: റൂറൽ ജില്ലയിൽ ശീട്ടുകളി കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ 115 പേർക്കെതിരെ കേസെടുത്തു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിലാണ് മൂന്ന് ദിവസം റെയ്ഡ് നടന്നത്. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം സബ്ഡിവിഷനുകളിലെ 34 പൊലീസ് സ്റ്റേഷൻ പരിധികളിലായി 270 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
ഒന്നേകാൽ ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. പലരും ദൂരെ ദേശങ്ങളിൽനിന്ന് വാഹനങ്ങളിലെത്തിയാണ് പണംെവച്ച് ശീട്ടുകളിക്കുന്നത്. ശീട്ടുകളിയെത്തുടർന്ന് പലയിടങ്ങളിലും സംഘർഷങ്ങളും പതിവാണ്. ദിവസങ്ങൾക്ക് മുമ്പ് മഞ്ഞപ്രയിൽ ശീട്ടുകളിക്കിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനകൾ വ്യാപകമാക്കുമെന്നും ശീട്ടുകളി നടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.