ശ്രീ​മ​ന്‍ നാ​രാ​യ​ണ​ൻ പ​ക്ഷി​ക​ള്‍ക്ക് ദാ​ഹ​ജ​ലം ന​ൽ​കു​ന്ന​തി​നു​ള്ള മ​ൺ പാ​ത്ര​ങ്ങ​ൾക്കരികെ

ശ്രീമൻ നാരായണന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ആലുവ: മന്‍ കീ ബാത്തിലൂടെ നാടിന് അഭിമാനമായി വീണ്ടുമൊരു മലയാളി. മന്‍കീ ബാത്തില്‍ ആലുവ മുപ്പത്തടം സ്വദേശി ശ്രീമന്‍ നാരായണനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം ലഭിച്ചത്. പക്ഷികള്‍ക്ക് ദാഹജലം ഉറപ്പാക്കിയുള്ള 'ജീവജലത്തിനൊരു മണ്‍പാത്രം' പദ്ധതിയിലൂടെ ശ്രദ്ധേയനാണ് ശ്രീമന്‍ നാരായണന്‍. ശ്ലാഘനീയവും മാതൃകാപരവുമാണ് ശ്രീമന്‍ നാരായണ‍‍െൻറ ഈ ജീവകാരുണ്യ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു ലക്ഷം മണ്‍പാത്രങ്ങള്‍, ചുട്ടുപൊള്ളുന്ന വേനലില്‍ പക്ഷികള്‍ക്ക് വെള്ളം പകര്‍ന്നു വെക്കാനായി സൗജന്യമായി വിതരണം ചെയ്തതിലൂടെ ലോകത്തിന് ഒരു വലിയ സന്ദേശമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. നാരായണ്‍ജിയുടെ ഈ പദ്ധതിക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നതിനൊപ്പം എല്ലാ വിജയവും ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒമ്പതു വര്‍ഷത്തിലധികമായി പക്ഷികളുടെ ദാഹമകറ്റാന്‍ ശ്രീമൻ നാരായണൻ മുന്‍കൈയെടുക്കുന്നുണ്ട്.

Tags:    
News Summary - Congratulations from the Prime Minister to Sreemen Narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.