ആലുവ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ആലുവ ഗവ. ആശുപത്രി കവലയിൽ നിന്നു ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ സമാപിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. ജോർജ് ധർണ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു അധ്യക്ഷത വഹിച്ചു. ജെബി മേത്തർ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ ആനന്ദ് ജോർജ്, പി.വി. എൽദോസ്, പി.എ. മുജീബ്, മുഹമ്മദ് ഷെഫീക്ക്, ആർ. രഹൻരാജ്, പി.ആർ. നിർമ്മൽ കുമാർ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് മുഹമ്മദ് സഹീർ, മണ്ഡലം പ്രസിഡൻറുമാരായ കെ.കെ. ജമാൽ, ഫാസിൽ ഹുസൈൻ, പി.ജെ. സുനിൽ കുമാർ, ഷംസുദ്ദീൻ കിഴക്കേടത്ത്, ബാബു കൊല്ലംപറബിൽ,
നേതാക്കളായ കെ.എം.കുഞ്ഞുമോൻ, ഹസീം ഖാലിദ്, ജി. മാധവൻകുട്ടി, പി.കെ. രമേശ്, കെ.എച്ച്. ഷാജി, കെ.പി. സിയാദ്, ആഷിഖ് എടത്തല, പി.എം. മൂസാക്കുട്ടി, ലിസി എബ്രഹാം, മുംതാസ് ടീച്ചർ, സാജിത അബ്ബാസ്, സി.പി. നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.