ചെങ്ങമനാട്: പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ കുടുംബത്തില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും അടക്കമുള്ള 40 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിെൻറ നിർദേശം ലംഘിച്ചായിരുന്നു സംസ്കാര ചടങ്ങ് സംഘടിപ്പിക്കുകയും ആളുകള്‍ കൂടുകയും ചെയ്തതെന്ന് പറയുന്നു.
ഇതേതുടര്‍ന്ന് വീട്ടുടമയുടെ പേരില്‍ ചെങ്ങമനാട് പൊലീസ് കേസെടുത്തു. അര്‍ബുദത്തിന് ചികിത്സയിലിരുന്ന വീട്ടിലെ വയോധികന് കോവിഡ് ബാധിച്ചിരുന്നെങ്കിലും നെഗറ്റിവായ ശേഷം ആശുപത്രിയില്‍നിന്ന് വീട്ടില്‍ എത്തിച്ചു. ഈ സമയം ഒപ്പം താമസിക്കുന്ന മകന് കോവിഡ് ബാധിച്ചിരുന്നു. ഇതിനിടെയാണ് വയോധികന് മരണപ്പെട്ടത്. ഇതോടെ സംസ്കാര ചടങ്ങില്‍ ആളുകളെ കൂട്ടരുതെന്നും പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് വീട്ടുകാരോട് നിര്‍ദേശിച്ചിരുന്നതായി പറയുന്നു.
സംസ്കാര ശേഷം തുടർന്നുള്ള ദിവസങ്ങളിൽ വീട്ടുകാർക്കും അയൽവാസികൾക്കും ബന്ധുക്കൾക്കുമടക്കം കോവിഡ് ബാധിക്കുകയായിരുന്നു. ആരോഗ്യവകുപ്പിെൻറ പരാതിയെ തുടര്‍ന്നാണ് വീട്ടുടമയുടെ പേരില്‍ ചെങ്ങമനാട് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.