ആലുവ: നഗരത്തിൽ വിശന്നിരിക്കുന്നവരുണ്ടോ... പൊതിച്ചോറുകളുമായി അസ്മ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആലുവയിൽ ആരും വിശന്നിരിക്കരുതെന്ന തെൻറ ആഗ്രഹത്താലാണ് പൊതിച്ചോർ കൗണ്ടർ ആരംഭിക്കാൻ സാമൂഹിക പ്രവർത്തക അസ്മ നൂറുദ്ദീൻ തീരുമാനിച്ചത്. ഇതേതുടർന്ന് ബാങ്ക് കവലയിലെ തെൻറ അക്വേറിയം കടയുടെ മുന്നിൽ കൗണ്ടർ സ്ഥാപിക്കുകയായിരുന്നു. ഇതിൽ എല്ലാ ദിവസവും ഉച്ചഭക്ഷണം െവക്കുകയാണ്. ആവശ്യക്കാർക്ക് ഇതിൽനിന്ന് പൊതിച്ചോർ എടുക്കാം.
കഴിഞ്ഞദിവസം ഭക്ഷണ കൗണ്ടറിെൻറ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം.ഒ. ജോൺ നിർവഹിച്ചു. അസ്മ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.കെ.എ. ലത്തീഫ്, സെയ്തുകുഞ്ഞ് പുറയാർ, നൂറുദ്ദീൻ പറമ്പയം, നാസർ യൂനിവേഴ്സൽ, ജിൻഷാദ്, നസീർ കൊടികുത്തുമല എന്നിവർ പങ്കെടുത്തു.
വർഷങ്ങളായി സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അസ്മ സജീവ സാന്നിധ്യമാണ്. സാന്ത്വന പരിചരണ രംഗത്ത് വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരുമ്പാവൂർ പീസ് വാലി കോവിഡ് ചികിത്സ കേന്ദ്രത്തിലും രോഗികളെ പരിചരിക്കാൻ മുൻപന്തിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രളയകാലത്തും കഴിയുംവിധത്തിൽ ജനങ്ങൾക്ക് സഹായം ചെയ്തിരുന്നു.
പൊതിച്ചോർ കൗണ്ടർ അടക്കമുള്ള സേവന പ്രവർത്തനങ്ങളിൽ, വനിത ലീഗ് നിയോജകമണ്ഡലം സെക്രട്ടറി കൂടിയായ അസ്മക്ക് സഹായവുമായി ഭർത്താവ് നൂറുദ്ദീനും എപ്പോഴും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.