വാഷിങ് മെഷീൻ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

ആലുവാ: വാഷിങ് മെഷീൻ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. തിരുനൽവേലി സ്വദേശി മാരിമുത്തുവാണ് (45) മരിച്ചത്. 

തായിക്കാട്ടുകരയിലെ വാടക വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. ഉടനെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രിക്കച്ചവടക്കാരനാണ് മാരിമുത്തു. ഇരുപതിലേറെ വർഷങ്ങളായി കുടുംബത്തോടൊപ്പം ആലുവയിൽ താമസിക്കുകയാണ്.

മറ്റുള്ള ബന്ധുക്കളും ഇവരോടൊപ്പം അടുത്ത വീടുകളിൽ താമസിക്കുന്നുണ്ട്. ഭാര്യ:വേലുത്തായി.  മക്കൾ: കൗസല്യ ( ഡിഗ്രി വിദ്യാർഥിനി, അമൃത കോളജ്), ധനുഷ്  (ഏഴാം ക്ലാസ്, ഐഡിയൽ പബ്ലിക് സ്കൂൾ). മൃതദേഹം കാരോത്തുകുഴി ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - elder died of an electric shock while repairing a washing machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.