രണ്ടാം വാക്സിൻ ലഭിക്കാത്തയാൾക്ക് ഫൈനൽ സർട്ടിഫിക്കറ്റ്‌

ആലുവ: രണ്ടാം വാക്സിൻ ലഭിക്കാത്തയാൾക്ക് വാക്സിൻ നൽകിയെന്ന പേരിൽ സർട്ടിഫിക്കറ്റ്‌. കടുങ്ങല്ലൂർ എടയാർ സ്വദേശി ചേന്ദാംപിള്ളി കുഞ്ഞുമുഹമ്മദിനാണ് (65) വാക്സിൻ നൽകാതെ സർട്ടിഫിക്കറ്റ് അയച്ചിരിക്കുന്നത്.

മാർച്ചിലാണ് 60 വയസ്സിന് മുകളിലുള്ളവർക്കുള്ള ആദ്യ ഡോസ് കുഞ്ഞുമുഹമ്മദിന് ലഭിച്ചത്. ഇതിന് ശേഷം 22 ദിവസം കഴിഞ്ഞ് അടുത്ത ഡോസ് എടുക്കണമെന്നാണ് അറിയിച്ചിരുന്നത്. ഇതുപ്രകാരം ഏപ്രിലിൽ ബിനാനിപുരം ആരോഗ്യകേന്ദ്രത്തിൽ ചെന്നപ്പോൾ കടുങ്ങല്ലൂർ സ്കൂളിൽ അപ്പോൾ ക്യാമ്പ് നടക്കുന്നുണ്ടെന്നും അവിടെ ചെന്നാൽ വാക്സിൻ ലഭിക്കുമെന്നും അറിയിച്ചു.

ഇതുപ്രകാരം ക്യാമ്പിൽ ചെന്ന് ഏറെ നേരം ക്യൂ നിന്ന ശേഷം കുഞ്ഞുമുഹമ്മദി​െൻറ അവസരമായപ്പോൾ, അവിടെ ആദ്യ ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവർക്കാണ് വാക്സിൻ നൽകുന്നതെന്നാണ് പറഞ്ഞത്. അടുത്ത ആഴ്ച ആരോഗ്യകേന്ദ്രത്തിൽ ചെന്നാൽ മതിയെന്നും പറഞ്ഞു. ഇതുപ്രകാരം ഒരാഴ്ച കഴിഞ്ഞ് ആരോഗ്യകേന്ദ്രത്തിൽ ചെന്നപ്പോൾ മറ്റൊരു ദിവസം ചെല്ലാൻ പറഞ്ഞു. ഇത്തരത്തിൽ പലതവണ ആരോഗ്യകേന്ദ്രത്തിൽ കയറിയിറങ്ങിയിട്ടും രണ്ടാം വാക്‌സിൻ ലഭിച്ചില്ല. ഇതിനി​െടയാണ് കോവിഡ് വാക്സിൻ ഫൈനൽ സർട്ടിഫിക്കറ്റ് സന്ദേശം കഴിഞ്ഞ ദിവസം കുഞ്ഞുമുഹമ്മദിന് ലഭിച്ചത്. ഇതുമൂലം രണ്ടാം ഡോസ് ലഭിക്കുമോയെന്ന ആശങ്കയിലാണ് കുഞ്ഞുമുഹമ്മദ്.

Tags:    
News Summary - Final Certificate for a person who has not received a second dose vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.