വർഷങ്ങൾക്ക്​ മുമ്പണിഞ്ഞ മോതിരങ്ങൾ പണിയായപ്പോൾ ഡോക്​ടറും സ്വർണപ്പണിക്കാരനും കൈയ്യൊഴിഞ്ഞു; തുണയായത്​ ഫയർ ഫോഴ്​സ്​

ആലുവ: വർഷങ്ങൾക്ക് മുൻപ് ഇട്ട മോതിരങ്ങൾ വിരലിൽ കുടുങ്ങിയയാൾക്ക് ആശ്വാസമായി അഗ്‌നി രക്ഷാസേന. ആലങ്ങാട് മണവാളൻ വീട്ടിൽ ലിജോ മണവാളനാണ് (42) വേദന സഹിക്കാൻ കഴിയാതെ ആലുവ അഗ്നി രക്ഷസേനയെ സമീപിച്ചത്.

വലത്തേ മോതിരവിരലിൽ രണ്ടു സ്വർണമോതിരങ്ങൾ കുടുങ്ങി മാംസം മൂടി നീര് വന്ന് വീർത്തനിലയിലായിരുന്നു. ഒരു മോതിരത്തി​െൻറ അടിഭാഗം പുറത്തേക്ക് കാണാൻ പറ്റാത്ത നിലയിലുമായിരുന്നു. ആശുപത്രിയിലും സ്വർണപ്പണിക്കാരുടെ അടുത്തും പോയെങ്കിലും അവരെല്ലാം കൈയ്യൊഴിയുകയായിരുന്നു.

ആശുപത്രിയിൽ നിന്നാണ് വിരൽ മരവിപ്പിച്ച് അഗ്നി രക്ഷാ നിലയത്തിലേക്ക് പറഞ്ഞയച്ചത്. തുടർന്ന് അഗ്നി രക്ഷാ സേന അംഗങ്ങൾ ശ്രദ്ധയോടെ രണ്ടുമോതിരവും മുറിച്ചുമാറ്റുകയായിരുന്നു. 

Tags:    
News Summary - fire force helped to remove rings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.