ആലുവയിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

ആലുവ: ആലുവയിൽ അഞ്ച് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി. സതീശനും സംഘവും ആലുവയിലും പരിസര പ്രദേശങ്ങളിലും നടത്തിയ വ്യാപക പരിശോധനയിലാണ് വെസ്റ്റ് ബംഗാൾ സ്വദേശി സഹീനൂർ ബിശ്വാസിനെ (26) പിടികൂടിയത്.

ആലുവ, അങ്കമാലി, കാലടി ഭാഗങ്ങളിൽ ചില്ലറ വിൽപനക്കായി സ്ഥിരമായി ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കാറുണ്ടെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ പി.എ.വിജയൻ, പ്രിവൻറീവ് ഓഫിസർമാരായ സി.ബി. രഞ്ചു, എസ്. ബാലു, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺ കുമാർ, സമൽദേവ്, എം.ആർ.സുരേഷ്, പി.പി.ഷിവിൻ, എക്സൈസ് ഡ്രൈവർ ബിജു എന്നിവർ ചേർന്നാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

Tags:    
News Summary - Five kg of cannabis seized from bengal native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.