ആലുവ: സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ ഗുണ്ടപിരിവ് ലഭിക്കാത്തതിനെത്തുടർന്ന് ആക്രമണം നടത്തിയതായി പരാതി.തോട്ടക്കാട്ടുകര ജി.സി.ഡി.എ റോഡിൽ സ്ത്രീകൾ നടത്തുന്ന സ്വകാര്യ ആയുർവേദ സ്ഥാപനത്തിലാണ് ആക്രമണം നടത്തിയത്.
ഈ കേസിൽ ഒരാൾ പൊലീസ് പിടിയിലായിട്ടുണ്ട്. തോട്ടക്കാട്ടുകര സ്വദേശി സോളമനെയാണ് (28) അറസ്റ്റ് ചെയ്തത്.
ഇയാളെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. എന്നാൽ, കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തിട്ടിട്ടില്ല. ഇയാൾ തോട്ടക്കാട്ടുകരയിൽ ഹോട്ടൽ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളിലും പ്രതിയാണ്. പിടിയിലായ പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.