കുട്ടമശ്ശേരി ഡോ. അംബേദ്കർ ലൈബ്രറിയുടേയും ചാലയ്ക്കൽ ലൈഫ് കെയർ ഫൗണ്ടേഷന്‍റെയും ആഭിമുഖ്യത്തിൽ നടത്തിയ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ് കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് സതിലാലു ഉദ്ഘാടനം ചെയ്യുന്നു

ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ്

കീഴ്മാട്: കുട്ടമശ്ശേരി ഡോ. അംബേദ്കർ ലൈബ്രറിയുടേയും ചാലയ്ക്കൽ ലൈഫ് കെയർ ഫൗണ്ടേഷന്‍റേയും ആഭിമുഖ്യത്തിൽ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. കീഴ്മാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സതി ലാലു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.ആർ. രജീഷ്, ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശ്ശേരി എന്നിവർ സംസാരിച്ചു.

ലൈബ്രറി പ്രസിഡൻറ് എൻ.ഐ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പിഴല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ.മനോജ് എബ്രഹാം ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് ലൈഫ് കെയർ ഫൗണ്ടേഷൻ മെഡിക്കൽ ഓഫിസർ ഹുദ ഇസ്മായിൽ, ലൈഫ് കെയർ നഴ്സുമാരായ സിന്ധു ബാബു ക്കുട്ടൻ, ബിന്ധു മഹേഷ്, ലൈഫ് കെയർ വളണ്ടിയർമാരായ കെ.എം. അബ്‌ദുൽ സമദ്, ഫൈസൽ ഖാലിദ്, ഇബ്രാഹി കുട്ടി, പി.എ.സിയാദ്, വി.എ.ഉസ്മാൻ, ഷിയാസ് വടക്കനേത്തിൽ , ലൈബ്രറിയൻ ഷീല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ലൈബ്രറി സെക്രട്ടറി പി.ഇ. സുധാകരൻ സ്വാഗതവും സരള നന്ദിയും പറഞ്ഞു.


Tags:    
News Summary - Lifestyle disease Diagnosis Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.