ആലുവ: മൊഫിയക്ക് നീതി തേടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്തു. സമരത്തിനിടെ പൊലീസ് ഉദ്യോഗസ്‌ഥരെ ആക്രമിക്കുകയും ഡി.ഐ.ജിയുടെ വാഹനത്തിന് നാശനഷ്‌ടം വരുത്തുകയും, ജലപീരങ്കി വാഹനമായ വരുണിന് കേടുപാടുണ്ടാക്കുകയും ചെയ്തെന്ന കേസിലാണ് അറസ്‌റ്റ്.
കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ തോട്ടുമുഖം ആശാരിക്കുടിയിൽ അൽ അമീൻ (23), പള്ളിക്കുഴിയിൽ അനസ് (35), എടയപ്പുറം മനയ്ക്കലകത്തൂട്ട് നജീബ് (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്. പകർച്ചവ്യാധി നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് ആക്ട് പ്രകാരവും പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസുണ്ട്.
ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.