ആ​ലു​വ ന​ഗ​ര​സ​ഭ പാ​ർ​ക്ക് അ​വ​ന്യു ഷോ​പ്പി​ങ് കോം​പ്ല​ക്‌​സി​ലെ ഇ-​ടോ​യ്‌​ല​റ്റ് പൊ​ളി​ച്ചപ്പോ​ൾ

നഗരസഭയുടെ ഇ-ടോയ്‍ലറ്റുകൾ പൊളിച്ചുനീക്കി

ആലുവ: നഗരസഭയുടെ ഇ-ടോയ്‍ലറ്റുകൾ പൊളിച്ചുനീക്കി. നഗരത്തി‍െൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ഏഴ് ടോയ്‌ലറ്റുകളാണ് പൊളിച്ചത്.

കാലങ്ങളായി ഇവ പ്രവർത്തനരഹിതമാണ്. കൃത്യമായ അറ്റകുറ്റപ്പണി നടത്താൻ തയാറാകാതെ നഗരസഭ തന്നെ ഇവ നശിപ്പിച്ചുകളയുകയായിരുന്നു.

ഇതോടെ സാമൂഹികവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി മാറുകയായിരുന്നു. നിലവിൽ, തിരക്കേറിയ നഗരത്തിൽ പ്രാഥമിക ആവശ്യം നിർവഹിക്കാൻ വേണ്ടത്ര സൗകര്യമില്ല. ഇ-ടോയ്‍ലറ്റുകൾ സ്ഥാപിച്ചത് സൗകര്യപ്രദമായ പ്രദേശങ്ങളിലായിരുന്നില്ല.

അതിനാൽതന്നെ തുടക്കംമുതൽ പരാജയമായിരുന്നു. ബാങ്ക് കവലയിലെ നഗരസഭയുടെ പാർക്ക് അവന്യൂ ഷോപ്പിങ് കോംപ്ലക്സ്, പമ്പ് കവലയിൽ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ് പരിസരം, എം.ജി ടൗൺ ഹാളിന് മുൻവശത്തെ ഗാന്ധി സ്‌ക്വയർ, സ്വകാര്യ ബസ് സ്‌റ്റാൻഡ്‌ എന്നിവിടങ്ങളിലാണുണ്ടായിരുന്നത്. ഗാന്ധി സ്‌ക്വയറിൽ രാപകൽ ഭേതമന്യേ സാമൂഹിക വിരുദ്ധരുടെയും യാചകരുടെയും സാന്നിധ്യമുള്ളതാണ്. ടോയ്‍ലറ്റുകൾക്ക് സമീപം മരത്തി‍െൻറ തണലിലാണ് ഇവരുടെ വിശ്രമം.

അതിനാൽതന്നെ സ്ത്രീകൾക്ക് ഈ ഭാഗത്തേക്കുപോലും കടക്കാൻ കഴിഞ്ഞിരുന്നില്ല. ബസ് സ്‌റ്റാൻഡിലും ഇവ മദ്യപാനികളുടെ കേന്ദ്രമായി മാറിയിരുന്നു.

Tags:    
News Summary - Municipal e-toilets were demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.