ആലുവ: ഫാഷിസത്തിന്‍റെയും ഏകാധിപത്യത്തിന്‍റെയും കീഴിൽ കലക്ക് വളരാനാകില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ. എൻ.സി.പി സാംസ്‌കാരിക വിഭാഗമായ ദേശീയ കലാസംസ്‌കൃതി സംസ്ഥാന ക്യാമ്പ് ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലക്ക് മനുഷ്യന്‍റെ ആത്മാവിനെ മോചിപ്പിക്കാൻ കഴിയും. കലകളെ പരിപോഷിപ്പിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന്‍റെ അടിത്തറ ബലപ്പെടുത്തും. വ്യത്യസ്ത മതങ്ങളും ഭാഷകളും കലകളും കൊണ്ട് സമ്പന്നമായ ഇന്ത്യൻ സംസ്‌കാരം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചെയർമാൻ മമ്മി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. എൻ.സി.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ്, ബെന്നി മൈലാടൂർ, സുബാഷ് പുഞ്ചക്കാട്ടിൽ, ടി.പി. അബ്ദുൽ അസീസ്, ഷാജി ചെറിയാൻ, ഗ്രിസോം കോട്ടോമണ്ണിൽ, മാത്യൂസ് ജോർജ്, റെജി ഇല്ലിക്കപ്പറമ്പിൽ, മുരളി പുത്തൻവേലി എന്നിവർ സംസാരിച്ചു.
തുടർന്ന് സാംസ്കാരിക സമ്മേളനം, കലാകാരന്മാരെ ആദരിക്കൽ, സെമിനാർ എന്നിവ നടന്നു. ഞായറാഴ്ച്ച രാവിലെ 11ന് സമാപന സമ്മേളനം വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.