മ​ഹ​ല്ല് കൂ​ട്ടാ​യ്മ​യു​ടെ വി​ശ്വാ​സ​സം​ര​ക്ഷ​ണ സം​ഗ​മം വി.​എ​ച്ച്. അ​ലി​യാ​ർ ഖാ​സി​മി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം -അലിയാർ ഖാസിമി

ആലുവ: ഭരണഘടനാവകാശ നിഷേധങ്ങൾക്കും ഫാഷിസ്റ്റ് ആക്രമങ്ങൾക്കുമെതിരെ ജില്ല മഹല്ല് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ആലുവ തോട്ടുമുഖം പടിഞ്ഞാറെ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മഹല്ല് കൂട്ടായ്മ രക്ഷാധികാരിയും ടൗൺ ജുമാമസ്ജിദ് ഇമാമുമായ വി.എച്ച്. അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുവദിച്ചിട്ടുള്ള വിശ്വാസ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഭരണകൂടങ്ങളും നീതിപീഠങ്ങളും മുസ്ലിം സമൂഹത്തിന് നിഷേധിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ്‌ വെട്ടത്ത്‌ അധ്യക്ഷത വഹിച്ചു. ഫൈസൽ കൗസരി പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി സി.കെ. അമീർ സ്വാഗതം പറഞ്ഞു. ഷരീഫ് പുത്തൻപുര ആമുഖപ്രഭാഷണം നടത്തി. ചീഫ് കോഓഡിനേറ്റർ ടി.എ. മുജീബ് റഹ്മാൻ തച്ചവള്ളത്ത് വിഷയാവതരണം നടത്തി. കെ.കെ. ഇബ്രാഹിം മാഞ്ഞാലി, അഡ്വ. അനീഷ് ഫാഹിദ്, അബൂബക്കർ അഹ്സനി, അബ്ദുൽഅസീസ് മിസ്ബാഹി, ഇബ്രാഹിം ഉവൈസി, സുലൈമാൻ മൗലവി മാഞ്ഞാലി, ഷാഫി ഇംതാദി, ഹർഷദ് മദനി, അഫ്സൽ അഹ്സനി, യുസഫ് മുഫ്തി, യൂസഫ് നിസാമി, ഇസ്മയിൽ ഫൈസി, അജ്മൽ മുസ്തഫ ബാഖവി, ഹർഷദ് മദനി, അഫ്സൽ അഹ്സനി, യുസഫ് മുഫ്തി, യൂസഫ് നിസാമി, ഷംസുദ്ദീൻ വഹബി, മിദിലാജ് ജലാലി, അബ്ദുൽ ഹമീദ് അൻവരി എന്നിവർ സംസാരിച്ചു. ട്രഷറർ സി.വൈ. മീരാൻ നന്ദി പറഞ്ഞു.

Tags:    
News Summary - Organized a faith protection meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.