കടുങ്ങല്ലൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെയും കടുങ്ങൂചാല്‍ പാടശേഖര സമതിയുടെയും ആഭിമുഖൃത്തില്‍ കിഴക്കെ കടുങ്ങല്ലൂര്‍ കടുങ്ങുചാലിലെ തരിശു നെല്‍പാടങ്ങളില്‍ കൃഷിയിറക്കും. നിലമൊരുക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. രാജലക്ഷ്മി, സ്‌ഥിരം സമിതി അധ്യക്ഷരായ ഓമന ശിവശങ്കരന്‍, കെ.എം. മുഹമ്മദ് അന്‍വര്‍, പഞ്ചായത്ത് അംഗങ്ങളായ ആര്‍. രാമചന്ദ്രന്‍, ബേബി സരോജം, കെ.എസ്. താരാനാഥ്, കെ.എന്‍. രാജീവ്, പി.എം. സിയാദ്, ലിജീഷ, കൃഷി ഓഫിസര്‍ നൗമ നൗഷാദലി, പഞ്ചായത്ത് അസി. സെക്രട്ടറി ഗീത മുരളിധരന്‍, പാടശേഖരസമതി പ്രസിഡൻറ് എം. ഉദയന്‍ എന്നിവര്‍ പങ്കെടുത്തു.
നിലവിലെ ഭരണസമിതി ചുമതല ഏറ്റെടുക്കുബോള്‍ 15 ഏക്കറില്‍ താഴെ മാത്രം നെല്‍കൃഷി ഉണ്ടായിരുന്ന കടുങ്ങല്ലൂരില്‍ എടയാറ്റുചാലില്‍ 300 ഏക്കര്‍, പടിഞാറെ കടുങ്ങല്ലൂര്‍ മുണ്ടോപാടത്ത് 80 ഏക്കര്‍, കടുങ്ങുചാലില്‍ 30 ഏക്കര്‍, ഏലപാടത് പത്ത് ഏക്കര്‍, കാച്ചപ്പിള്ളിചാല്‍, വെണ്‍മണിക്കചാല്‍ എന്നിവിടങ്ങളില്‍ 30 ഏക്കര്‍ ഉള്‍പ്പെടെ 450 ഏക്കര്‍ തരിശുഭുമിയില്‍ കൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിനായി കുട്ടനാടന്‍ കര്‍ഷകരുടെ സഹായങ്ങളും ലഭ്യമായിട്ടുണ്ട്. എടയാറ്റുചാലിലെ വെള്ളെ അടിച്ചു വറ്റിക്കുന്നതിന് പഞ്ചായത്തില്‍ നിന്ന് 5,47,000 രൂപ മുടക്കി, 100 കെ.വി. ട്രാന്‍സ്ഫോര്‍മര്‍ സ്‌ഥാപിച്ച് 80 എച്ച്.പിയുടെ മോട്ടോര്‍ പമ്പ് സെറ്റുകളാണ് പ്രവർത്തിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.