ആലുവ: വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ആലുവ നഗരസഭ പാർക്ക് ചൊവ്വാഴ്ച വീണ്ടും തുറക്കും. 75 ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ച പാർക്ക് വൈകീട്ട് മൂന്നിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പെരിയാറിന്റെ തീരത്തെ വിശാലമായ പാർക്ക് മനോഹരമായാണ് നവീകരിച്ചിട്ടുള്ളത്. അധികൃതരുടെ അശ്രദ്ധമൂലം കാലങ്ങളായി പാർക്ക് നാശത്തിലായിരുന്നു. 2018ലെ മഹാപ്രളയത്തിൽ തകർന്നടിഞ്ഞതോടെയാണ് പൂർണമായും അടഞ്ഞത്.
നഗരസഭയും അപ്പോളോ ടയേഴ്സ് ഫൗണ്ടേഷനും സംയുക്തമായി 45 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. നവീകരണം പൂർത്തിയായപ്പോൾ എ.ടി.എഫ് വിഹിതമായ 30 ലക്ഷത്തിന് പുറമെ 45 ലക്ഷത്തോളം രൂപകൂടി ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ചിൽഡ്രൻസ് ട്രാഫിക് പാർക്കിലെ ഭൗതികസൗകര്യം ഒരുക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് നെസ്റ്റ് ഗ്രൂപ് നൽകിയ അഞ്ചുലക്ഷവും ഉപയോഗിച്ചിട്ടുണ്ട്.പാർക്കിൽ പ്രവേശനം സൗജന്യമാണ്. എന്നാൽ, കുട്ടികളുടെ കളിയുപകരണങ്ങൾക്ക് നിശ്ചിത ഫീസ് നൽകേണ്ടിവരും. പലവട്ടം ഉദ്ഘാടനം തീയതി നിശ്ചയിച്ചെങ്കിലും നീളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.