ആലുവ: കാർ വാടകക്കെടുത്ത ശേഷം പണയം െവച്ച കേസിൽ രണ്ട് പേരെകൂടി ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി കൂനംതൈ മടുക്കപ്പിള്ളി മുഹമ്മദ് ആഷിഖ് (21), കലൂർ തെക്കുംതല മൂത്തേടത്ത് അശ്വിൻ രമേശ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി നിഥിനെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
2019 ജൂണിൽ അങ്കമാലി സ്വദേശി ആഷിഖിെൻറ കാർ വാടകക്ക് ഓട്ടത്തിനെടുക്കുകയും കോയമ്പത്തൂരിൽ കൊണ്ടുപോയി പണയം െവക്കുകയുമായിരുന്നു. നിഥിനായിരുന്നു ഇടനിലക്കാരൻ. ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐമാരായ പി. സുരേഷ്, ടി.സി. രാജൻ, എ.എസ്.ഐ ബിനോജ് ഗോപാലകൃഷണൻ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.കെ. ഹബീബ്, എച്ച്. ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.