ആലുവ: കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾക്ക് തോന്നിയ വില ഈടാക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് റൂറൽ പൊലീസ്.ഇതിെൻറ ഭാഗമായി, സർക്കാർ നിശ്ചയിച്ചതിെനക്കാൾ കൂടിയ വിലയ്ക്ക് ഉൽപന്നങ്ങൾ വിറ്റതിന് 20 മെഡിക്കൽ സ്റ്റോറുകൾക്കെതിരെ പൊലീസ് കേസെടുത്തു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ടീമായി തിരിഞ്ഞ് പരിശോധന നടത്തിയത്. കോതമംഗലം, പറവൂർ, അങ്കമാലി, മൂവാറ്റുപുഴ, ഊന്നുകൽ, കല്ലൂർക്കാട്, പോത്താനിക്കാട്, പെരുമ്പാവൂർ, കൂത്താട്ടുകുളം, പുത്തൻകുരിശ്, ഞാറക്കൽ തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ മെഡിക്കൽ ഷോപ്പുകളിലാണ് അമിതവില ഈടാക്കിയത്. മാസ്ക്, സാനിറ്റൈസർ തുടങ്ങി പ്രതിരോധ ഉപകരണങ്ങളെ അവശ്യവിഭാഗത്തില്‍ ഉൾപ്പെടുത്തി പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്.
പി.പി.ഇ കിറ്റ്- 328, എൻ 95 മാസ്ക് -26, ട്രിപ്ൾ ലെയർ മാസ്ക് -അഞ്ച്, ഫേസ് ഷീൽഡ് - 25, ആപ്രൺ (ഡിസ്പോസബിൾ) -14, സർജിക്കൽ ഗൗൺ 78, എക്സാമിനേഷൻ ഗ്ലൗസ് (നമ്പർ) -ഏഴ്, സ്റ്റെറൈൽ ഗ്ലൗസ് (ജോടി) -18, ഹാൻഡ് സാനിറ്റൈസർ (500 മില്ലി) 230, ഹാൻഡ് സാനിറ്റൈസർ (200 മില്ലി) -118, ഹാൻഡ് സാനിറ്റൈസർ (100 മില്ലി) 66, എൻ.ആർ.ബി മാസ്ക് -96, ഓക്സിജൻ മാസ്ക് - 65, ഹ്യുമിഡിഫയർ ഉള്ള ഫ്ലോമീറ്റർ -1824, ഫിംഗർ ടിപ് പൾസ് ഓക്സിമീറ്റർ -1800 എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ച പരമാവധി നിരക്ക്.
പല ഷോപ്പിലും നിശ്ചയിച്ച വിലെയക്കാൾ കൂടുതലാണ് ഈടാക്കുന്നതെന്ന് പരാതി ലഭിക്കുന്നുണ്ട്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അമിതവില ഈടാക്കിയാൽ അറസ്റ്റ് ഉൾെപ്പടെ നടപടിയുണ്ടാകുമെന്നും എസ്.പി പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 285 പേർക്കെതിരെ കേസെടുത്തു. 67 പേരെ അറസ്റ്റ് ചെയ്തു.623 വാഹനം കണ്ടുകെട്ടി. മാസ്ക് ധരിക്കാത്തതിന് 915 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 1326 പേർക്കെതിരെയും നടപടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.