തട്ടിപ്പുകാരൻ റോഡിൽ ചവിട്ടി വീഴ്​ത്തിയതിനെ തുടർന്ന്​ പരിക്കേറ്റ ആനന്ദൻ തന്‍റെ പെട്ടിക്കടയ്​ക്കു മുന്നിൽ

ബൈക്കിലെത്തി പെട്ടിക്കടക്കാരനെ പറ്റിച്ച് 6,000 രൂപയുടെ സിഗരറ്റുമായി യുവാവ്​ മുങ്ങി; പിന്നാലെ ഓടിയപ്പോൾ ചവിട്ടി വീ​ഴ്​ത്തി

ആലുവ: ബൈക്കിലെത്തിയ യുവാവ് പെട്ടിക്കടക്കാരനെ പറ്റിച്ച് ആറായിരം രൂപയുടെ സിഗരറ്റും മറ്റുമായി കടന്നു കളഞ്ഞു. തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ പെട്ടിക്കട നടത്തുന്ന കടുങ്ങല്ലൂർ കടേപിള്ളി കൊല്ലംപറമ്പിൽ വീട്ടിൽ കെ.എ. ആനന്ദനാണ് (71) തട്ടിപ്പിന് ഇരയായത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കടയിലെത്തിയ യുവാവ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞാണ് 6527 രൂപയ്ക്ക്​ സിഗരറ്റും കോഴിമുട്ടയും വാങ്ങി പണം നൽകാതെ കടന്നത്. ബൈക്കിന് പിന്നാലെ ഓടിയ ആനന്ദനെയും കവലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെയും ചവിട്ടി താഴെ ഇട്ട് സർവിസ് റോഡിലൂടെ മോഷ്ടാവ് കടന്നു.

റോഡിൽ തെറിച്ചുവീണ ആനന്ദനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. കെ.എൽ 44 എഫ്. 242 എന്ന നമ്പറിലുള്ള ബൈക്കിലാണ് പ്രതി എത്തിയത്. എന്നാൽ, ഇത് വ്യാജ നമ്പറാകാമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.


Tags:    
News Summary - street vendor cheated by young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.