ആലുവ: കാലടി ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം പൊന്നിടത്തു പാറ വീട്ടിൽ ബ്രിസ്റ്റോ (33)യെയാണ് ആറ് മാസത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി ജില്ല പൊലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയാണ് കാപ്പ ഉത്തരവിട്ടത്.
കഴിഞ്ഞ ഡിസംബറിൽ സേവ്യർ എന്നയാളെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. കൊലപാതക ശ്രമം, ദേഹോപദ്രവം, അടിപിടി, വീട് കയറി ആക്രമണം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 2015ലും ഇയാളെ കാപ്പ ചുമത്തി നടുകടത്തിയിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി ഇതുവരെ 34 പേരെ കാപ്പ ചുമത്തി നാടുകടത്തി. 44 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.