ആലുവ: കൈ ഞരമ്പുകൾ മുറിച്ച ശേഷം വീട്ടമ്മ പുഴയിൽ ചാടി. തമ്മനം ശ്രീനിലയത്തിൽ സതിദേവിയാണ് (57) പെരിയാറിൽ ചാടിയത്. വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. എന്നാൽ, പിന്നീട് അവർ സമീപ കടവിൽ നീന്തിക്കയറുകയായിരുന്നു. ഇതിനിടയിൽ ബന്ധുക്കളും അഗ്നിശമന സേനയും പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
തീരത്ത് അവശ നിലയിൽ കണ്ടെത്തിയ സതിദേവിയെ ഉടൻ അഗ്നിശമന സേനയുടെ വാഹനത്തിൽ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചു. രക്തം വാർന്നുപോയിരുന്നെങ്കിലും കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.