ആലുവ: തലസീമിയ രോഗബാധിതരായ സഹോദരങ്ങൾ ജീവൻ നിലനിർത്താൻ നാടിെൻറ സഹായം തേടുന്നു. ആലുവക്കുസമീപം ഉളിയന്നൂർ കരിഞ്ചേരിൽ ഷാജഹാൻ-ഫാരിഷ ദമ്പതികളുടെ 19 വയസ്സും ഏഴുവയസ്സും പ്രായമുള്ള മക്കളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് നാട്ടുകാർ ചേർന്ന് ചികിത്സസഹായ സമിതി രൂപവത്കരിച്ചത്.
മൂത്തമകൾ ഫർഹ ഷാജഹാൻ എടത്തല എം.ഇ.എസ് കോളജിൽ ബി.ബി.എ രണ്ടാംവർഷ വിദ്യാർഥിനിയും ഇളയ മകൻ മുഹമ്മദ് ഫയാസ് കുഞ്ഞുണ്ണിക്കര എച്ച്.എം യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയുമാണ്.
തലസീമിയ രോഗബാധിതരായി വർഷങ്ങളായി ചികിത്സയിലുള്ള കുട്ടികൾക്ക് ജീവൻ നിലനിർത്തണമെങ്കിൽ എത്രയുംവേഗം മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നാണ് ബംഗളൂരു നാരായണ ഹെൽത്ത് സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. നിർധനരായ കുടുംബം ഇതിനകം ഭീമമായ തുക പരിമിതികൾക്കപ്പുറം ചികിത്സക്ക് ചെലവഴിച്ചിട്ടുണ്ട്. ഇനി രണ്ട് മക്കൾക്കുംകൂടി ഒരുകോടിയിലധികം രൂപ ചെലവ് വരുന്ന ശാസ്ത്രക്രിയയും അതിനുശേഷം ആറുമാസം ബംഗളൂരുവിൽ താമസിച്ച് തുടർചികിത്സക്കുള്ള ഭീമമായ തുകയും കണ്ടെത്തണം. മക്കളുടെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ നിസ്സഹായതയിൽ നിൽക്കുകയാണ് മാതാപിതാക്കൾ. വ്യ
വസായമന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി എന്നിവരാണ് ചികിത്സ സഹായസമിതിയുടെ മുഖ്യരക്ഷാധികാരികൾ. സമിതി ഫെഡറൽ ബാങ്ക് ആലുവ ബാങ്ക് കവല ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10010200157565. ഐ.എഫ്.എസ്: FDRL0001001. ഗൂഗ്ൾ പേ: 7907605559.
വിവരങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ (ചെയർമാൻ -9447858786), വാർഡ് അംഗം സിയാദ് പറമ്പത്തോടത്ത് (ജന.കൺവീനർ -7907811438) എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.