കക്കുസ് മാലിന്യം തള്ളിയ തുലാപാടശേഖരം

നെൽ കൃഷിക്ക് ഒരുക്കിയ പാടത്ത് കക്കൂസ് മാലിന്യം തള്ളി

ആലുവ: നെൽ കൃഷിക്ക് ഒരുക്കിയ പാടത്ത് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി. തോട്ടുമുഖം-തടിയിട്ട പറമ്പ് റോഡിൽ എസ്‌.എൻ ഗിരിക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. റോഡിനോട് ചേർന്ന് കൃഷി ചെയ്യാൻ ഉഴുതിട്ടിരിക്കുന്ന തുലാപാടത്തേക്കാണ് മാലിന്യം ഒഴുക്കിയത്‌.

കീഴ്മാട് പഞ്ചായത്തിലെ വിശാല പാടശേഖരമാണിത്. രണ്ട് പൂ കൃഷി ചെയ്യുന്ന പാടശേഖരം അടുത്ത കൃഷിക്കായി തയാറാക്കിയിരിക്കുകയാണ്. തോട്ടുമുഖം മേഖലയിൽ വർഷങ്ങളായി കക്കൂസ് മാലിന്യം തള്ളലുണ്ട്. ജലസേചന കനാലുകളിലടക്കമാണ് മാലിന്യമൊഴുക്കിയിരുന്നത്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പ്രശ്നം കുറഞ്ഞിരുന്നു. 

Tags:    
News Summary - Toilet waste was dumped in a field prepared for paddy cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.