കീഴ്‌മാട്: പാടശേഖരത്തിൽ കക്കൂസ് മാലിന്യം തള്ളി. തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്കൂളിന് സമീപം തുലാപാടത്താണ് കക്കൂസ് മാലിന്യം തള്ളിയത്. കൊയ്ത്ത് കഴിഞ്ഞ് വിത്ത് വിതച്ചിരിക്കുന്ന പാടമണിത്. തുരുത്തി തോടിന്‍റെ കൈവഴിയും ഈ വയലിലൂടെ ഒഴുകുന്നുണ്ട്. അതിന് സമീപമാണ് മാലിന്യം തള്ളിയത്. തുരുത്തി തോട് പെരിയാറിലേക്കാണ് ഒഴുകി എത്തുന്നത്. അതിനാൽ തന്നെ ഈ മാലിന്യമത്രയും കുടിവെള്ള സ്രോതസായ പെരിയാറിൽ കലരുകയാണ്.
കാലങ്ങളായി തോട്ടുമുഖം കേന്ദ്രീകരിച്ച് കക്കൂസ് മാലിന്യം തള്ളൽ പതിവായിരുന്നു. ജലസേചന കനാലുകളിലും റോഡ് സൈഡിലെ കാനകളിലുമാണ് മാലിന്യം തള്ളിയിരുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ കുറച്ചുനാളായി കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും സമീപത്തെ പാടശേഖരങ്ങളിൽ മാലിന്യം തള്ളുകയാണ്.
നഗരങ്ങളിലടക്കമുള്ള ഫ്ലാറ്റുകളിൽ നിന്നും മറ്റും കക്കൂസ് മാലിന്യം നീക്കം ചെയ്യാൻ കരാറെടുക്കുന്നവരാണ് രാത്രിയുടെ മറവിൽ ഗ്രാമ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത്. ഗുണ്ടാസംഘങ്ങളുടെ സംരക്ഷണയോടെയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.