കടുങ്ങല്ലൂർ: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല കൃഷി പ്രചരണജാഥ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് മുട്ടത്തിൽ പരിപാടിക്ക് നേതൃത്വം നൽകി. മുപ്പത്തടം കവലയിൽ നിന്നും തുടങ്ങി കടുങ്ങല്ലൂർ പഞ്ചായത്ത് അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു.
പരിമിതമായ സ്ഥലത്ത് പോലും കൃഷി ഇറക്കുക എന്നതാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി മുന്നോട്ടുവെക്കുന്നത് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ട്രീസ മോളി അങ്കണവാടി ടീച്ചർമാർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.സലീം പ്രതിജ്ഞ ചൊല്ലി കൊടുത്തു. 12-ാം വാർഡ് അംഗം വി.കെ.ശിവൻ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ അബൂബക്കർ പെരുനിലത്, അംഗങ്ങളായ രാമകൃഷ്ണൻ, അനിൽ കുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിതകുമാരി, കൃഷി ഓഫിസർ നയിമ നൗഷാദ് അലി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അൻവർ, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഓമന ശിവശങ്കരൻ, അംഗങ്ങളായ ടി.കെ.ജമാൽ, ലിജിഷ, ഉഷ, പ്രജിത, ബേബി സരോജം, സിയാദ്, മീര, രാജീവ്, ഷാഹിന, റമീന, എം.കെ.ബാബു, മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.എം. ശശി, കിഴക്കേ കടുങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു.
കൃഷി അസിസ്റ്റന്‍റ്മാരായ ഗുരുമിത്രൻ, ഷീബ, നീതു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.