ആലുവ: കേരള വിധവ സംഘം 11 ാം സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ആലുവയിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പുവരുത്താൻ രാജ്യത്തെ ഭരണാധികാരികൾ ശ്രമിച്ചില്ലെന്ന് സംഘടന ഭാരവാഹികൾ ആരോപിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വൈ.എം.സി.എ ഹാളിൽ ചേരുന്ന സംസ്ഥാന ജനറൽ കൗൺസിൽ സംസ്ഥാന ചെയർമാൻ ടി.എൻ. രാജൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30 ന് ചേരുന്ന സാംസ്കാരിക സമ്മേളനം നിർജന സാംസ്കാരിക സമിതി അധ്യക്ഷ വോൾഗ തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാമത്സരങ്ങളും നടക്കും. ഞായറാഴ്ച മഹാനമി ഓഡിറ്റോറിയത്തിൽ ചേരുന്ന വാർഷിക സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
വാർത്ത സമ്മേളനത്തിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എൻ. രാജൻ, വർക്കിങ് പ്രസിഡൻറ് രജനി ഉദയൻ, ജനറൽ സെക്രട്ടറി ഗീത തമ്പാൻ, സ്വാഗതസംഘം ചെയർമാൻ എ.എം. സെയ്ദ്, ജനറൽ കൺവീനർ മോളി ചാർളി, കൺവീനർമാരായ സുജാത വിശ്വനാഥ്, വോൾഗ തോമസ്, പുഷ്പാകാന്തി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.