ആലുവ മണപ്പുറത്ത് കുടുങ്ങിയ നായക്ക് യുവാക്കൾ രക്ഷകരായി

ആലുവ: ആലുവ മണപ്പുറത്ത്  വെള്ളം പൊങ്ങിയപ്പോൾ വിഷമത്തിലായത് സുഖമായി കിടന്നുറങ്ങിയ നായ. മണപ്പുറത്തെ ഓഡിറ്റോറിയം ഭാഗത്താണ് നായ കിടന്നുറങ്ങിയത്. വെള്ളം ദേഹത്തുതട്ടി ഉറക്കമെഴുന്നേറ്റപ്പോഴേക്കും രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലായി.

മണപ്പുറത്തെ ക്ഷേത്രത്തിലെ പൂജാപാത്രങ്ങളും മറ്റും എടുത്തുമാറ്റാൻ വഞ്ചിയുമായെത്തിയ എം.വി.വിഷ്ണുവിന്റെയും കൂട്ടരുടേയും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വഞ്ചിയുമായി ചെന്ന് നായയെ രക്ഷപ്പെടുത്തുകയായിരുന്നു. കർക്കിടക വാവ് ബലിയുമായി ബന്ധപ്പെട്ട് മണപ്പുറത്ത് എത്തിച്ച കൂറ്റൻ ജനറ്റേറും ഇതുകൊണ്ടുവന്ന മിനിലോറിയും വെള്ളത്തിൽ മുങ്ങി. തിങ്കളാഴ്ച്ച രാത്രി 12 മണിയോടെ പൊടുന്നനെ വെള്ളം കയറുകയായിരുന്നു. 

Tags:    
News Summary - Youth rescue dog stuck in Aluva Manapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.