കൊച്ചി: നഗരത്തിലെ അപ്പാർട്മെൻറിൽനിന്ന് എം.ഡി.എം.എ അടക്കം ലഹരി മരുന്നുകൾ പിടികൂടിയ കേസിലെ പ്രതിയുടെ ജാമ്യ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ഈ വർഷം ജനുവരി 30ന് രാത്രി ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുകളും ഹഷീഷ് ഒായിലും കഞ്ചാവുമായി പിടിയിലായ സംഘത്തിലെ അംഗമായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ട് നൽകിയ ജാമ്യ ഹരജിയാണ് ജസ്റ്റിസ് കെ. ഹരിപാൽ പരിഗണിച്ചത്.
44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഒായിൽ, 340 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് ആര്യയും കാസർകോട് സ്വദേശി വി.കെ. സമീറും കോതമംഗലം സ്വദേശി അജ്മൽ റസാഖും പിടിയിലായത്. കേസിൽ 250 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമാണ് ഹരജിക്കാരിയുടെ ആവശ്യം. ഹരജി വീണ്ടും ഒക്ടോബർ 21ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.