എ​യ്ഞ്ച​ലി​ൻ മ​രി​യ

എയ്ഞ്ചലിൻ മരിയക്ക് വേണം, കനിവിന്‍റെ കരങ്ങൾ

വരാപ്പുഴ: തലച്ചോറിൽ ട്യൂമർ ബാധിച്ച എട്ടുവയസ്സുകാരി ചികിത്സക്കായി ഉദാരമതികളുടെ കനിവിനായി കാത്തിരിക്കുന്നു. വരാപ്പുഴ മുട്ടിനകം പുതുശേരി വീട്ടിൽ ടോണി-സുവർണ ദമ്പതികളുടെ മകളാണ് എയ്ഞ്ചലിൻ മരിയ (08).

വരാപ്പുഴ പുത്തൻപള്ളി ഇസബെല്ല ഡി റോസിസ് പബ്ലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ്. ഫെബ്രുവരിയിൽ നടന്ന ശസ്ത്രക്രിയക്ക് നാലുലക്ഷത്തോളം രൂപ ചെലവായി. ഇനിയും സർജറിക്കായി അഞ്ചുലക്ഷം രൂപയും രണ്ടു മാസത്തിനകം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.. ഇതിനുപുറമെ ആഴ്ചയിൽ അഞ്ചുദിവസം വീതം നടത്തുന്ന കീമോതെറപ്പിയും റേഡിയേഷനും ആരംഭിച്ചുകഴിഞ്ഞു.

എയ്ഞ്ചലിൻ മരിയയുടെ പിതാവ് ടോണി വാർക്കപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാത്തതിനാൽ തുടർചികിത്സക്ക് ഉദാരമതികളുടെ സഹായം തേടുകയാണ് ഈ കുടുംബം. ഇതിനായി വരാപ്പുഴ എസ്.ബി.ഐയുടെ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 37778321528. IFSC code: SBIN0070146. ഗൂഗിൾ പേ നമ്പർ: 9746559971.

Tags:    
News Summary - angelin need help for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.